കുറ്റിക്കാട്: 2026 ലെ മികച്ച സ്കൗട്ട് യൂണിറ്റിനുള്ള മുഖ്യമന്ത്രിയുടെ സംസ്ഥാനതല പുരസ്കാരം കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി.
തിരുവനന്തപുരം നിയമസഭയിലെ ശങ്കരൻ നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനിൽ നിന്ന് സ്കൗട്ട് മാസ്റ്റർ ജിനി ആന്റണി, സ്കൂൾ പ്രിൻസിപ്പൽ പി.കെ. ആന്റു, അധ്യാപകർ, സ്കൗട്ട് വിദ്യാർഥികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സ്കൗട്ട് വിഭാഗത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളും വിവിധ സാമൂഹിക, സേവന, നേതൃത്വ പ്രവർത്തനങ്ങളിലെ മികവും പരിഗണിച്ചാണ് സ്കൂൾ യൂണിറ്റിന് സംസ്ഥാനതലത്തിൽ ഈ അംഗീകാരം ലഭിച്ചത്.